ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎം . ബംഗാളില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.അഞ്ചില്‍ നാലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്.
ഒരു സീറ്റില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് റിതബ്രത ബാനര്‍ജി ആയിരുന്നു 2014 വരെ രാജ്യസഭയിലുണ്ടായിരുന്നത്. 2017ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. അതിന് ശേഷം ഇത് വരെ രാജ്യസഭയിലോ ലോക്സഭയിലോ സി.പി.എമ്മിന് ഒരാളും തന്നെ പ്രതിനിധികളായിട്ടുണ്ടായിരുന്നില്ല.
‘ഗവര്‍ണര്‍പദവി ഇല്ലാതാക്കാനാവുന്ന അവസ്ഥയിലല്ല സിപിഎം’- പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പോരാടാന്‍ , പാര്‍ലമെന്റില്‍ സിപിഎമ്മിനു ശക്തമായ സാന്നിദ്ധ്യം വേണമെന്നും അതിനായാണ് യെച്ചൂരിയെ മത്സരിപ്പിക്കുന്നതെന്നുമാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത് . 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കിലും സിപിഎം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു .2005 മുതല്‍ 2017 വരെ രാജ്യസഭയുടെ ഭാഗമായിരുന്ന യെച്ചൂരി മികച്ച ട്രാക്ക് റെക്കോര്‍ഡുകളോടെയാണ് സഭ വിട്ടത്.
Post Your Comments