റിയാദ് : സൗദിയില്‍ വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും നേരിയ മഴക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറയുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വരെ വടക്കന്‍ അതിര്‍ത്ഥി പ്രദേശങ്ങളിലും, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍ തുടങ്ങിയ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തും. വ്യാഴാഴ്ചവരെ അല്‍ ഖസീമിലെ ചില ഭാഗങ്ങളിലും റിയാദിന്റെയും മദീനയുടേയും വടക്കന്‍ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലെത്താന്‍ സാധ്യതയുണ്ട്.
വടക്കന്‍ അതിര്‍ത്ഥി പ്രദേശങ്ങളിലും, അല്‍ ജൗഫ്, തബൂക്ക്, ശര്‍ക്കിയ്യ തുടങ്ങിയ പ്രദേശങ്ങളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും നേരിയ മഴ ലഭിക്കുവാനും വൈകുന്നേരങ്ങളില്‍ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്.
Post Your Comments