ദുബായ് : സമൂഹമാധ്യമങ്ങളില്‍ മതനിന്ദ :, പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ . സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാം മതത്തെ അവഹേളിച്ച് പോസ്റ്റിട്ട മൂന്ന് പേര്‍ക്കാണ് ദുബായ് കോടതി അഞ്ച് ലക്ഷം ദിര്‍ഹം പിഴ വിധിച്ചു. ശ്രീലങ്കന്‍ സ്വദേശികളായ ഇവരെ നാടുകടത്താനും കോടതി വിധിച്ചു.
Read Also : വാട്സ്ആപ്പില്‍ ഭാര്യയുമായുള്ള വഴക്കിനിടെ മതനിന്ദ: യു.എ.ഇയില്‍ യുവാവ് വിചാരണ നേരിടുന്നു
കഴിഞ്ഞ മെയ് 19 നാണ് ഇസ്‌ലാമിക വിശ്വാസങ്ങളെയും മുസ്‌ലിംങ്ങളേയും അധിക്ഷേപിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ചിത്രങ്ങളും പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്ത മൂന്ന് ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റിലായത്. ഒരു റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരായുന്നു ഇവര്‍. പൊലീസ് എത്തുമ്പോഴേക്കും സഹപ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെച്ചിരുന്നു. വിവേചനവും വെറുപ്പ് പ്രചാരണവും തടയുന്ന നിയമപ്രകാരമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈലും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു.
Post Your Comments