അന്‍പതുകാരന്റെ ഫോണിലേക്ക് അറിയാതെ ഒരു മിസ്ഡ് കോള്‍ പോയി. പിന്നെ സംഭവിച്ചത് ഒരു മാസത്തിലേറെയുള്ള ശല്യമായിരുന്നു. യുവതി തീ തിന്നതു ഒരു മാസത്തില്‍ ഏറെ. ഒടുവില്‍ സഹികെട്ട് യുവതി ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അന്‍പതുകാരനെ വിളിച്ചു വരുത്തി പൊലീസില്‍ ഏല്‍പിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് ഇയാള്‍ തുടരെ യുവതിയെ വിളിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശല്യം അസഹനീയമായതോടെ ഭര്‍ത്താവിനെ വിവരം അറിയിച്ചു. പൊലീസിനെയും അറിയിച്ചു. പൊലീസ് നിര്‍ദേശ പ്രകാരം മധുസൂദനെ യുവതി ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. ഭര്‍ത്താവിന് ഒപ്പം യുവതിയെ കണ്ട മധുസൂദനന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഇയാളെ കരണത്തടിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്തു.
Post Your Comments