മംഗളൂരു (കര്‍ണാകട): മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഓട്ടോറിക്ഷയില്‍ തൊപ്പി ധരിച്ച എത്തിയ ആളാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ചത്. ശ്രീദേവി കോളേജ് സ്റ്റോപ്പ് വരെ ബസില്‍ എത്തിയ ഇയാള്‍ പിന്നീട് വിമാനത്താവളത്തിലേക്ക് ഓട്ടോ റിക്ഷയില്‍ എത്തുകയായിരുന്നു.
ബോംബ് കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിയാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ബോംബ് കണ്ടെത്തിയ സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിന്റെ കെഞ്ചാര്‍ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐ ഇ ഡി ബോംബ് കണ്ടെത്തിയത്.
ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കിയതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ ദുരന്തം ഒഴിയുന്നില്ല, കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും
ഭീകരവാദ സംഘടനകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് ഐ ഇ ഡി ബോംബുകള്‍. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹരശേഷി കണ്ടെടുത്ത ബോംബിനുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments