തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി. ഗവര്‍ണര്‍ പറയുന്നതല്ല കേരളത്തിന്റെ വികാരമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത് നിയമവിരുദ്ധമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായാണ്. അത്തരം നടപടി ഗവര്‍ണറെ അറിയിക്കണമെന്നുണ്ട്. എന്നാല്‍ അത് ഒരു ദിവസം വൈകിയതിന്റെ പേരില്‍ ഇത്രയും പ്രശ്‌നമാക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗവര്‍ണര്‍ അമിത് ഷായെയും നരേന്ദ്ര മോദിയെയും സന്തോഷിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments