തിരുവനന്തപുരം: ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ല. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാല്‍ സെന്‍സസ് നടപടികളുമായി മാത്രം സഹകരിക്കാന്‍ തീരുമാനം ആയിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാന ഡയറക്ടറെയും അറിയിക്കും.
ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭാ യോഗവും അംഗീകരിച്ചു. സെന്‍സിന് ഒപ്പം എന്‍പിആര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കുന്നത്.
സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാനും സഭ തീരുമാനിച്ചു. എന്നാല്‍
ജനന തിയ്യതി മാതാ പിതാക്കളുടെ വിവരം എന്നിവ ഒഴിവാക്കും. ഇത് അനാവശ്യമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഈ മാസം മുപ്പത് മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ പദ്ധതി. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി.
Post Your Comments