ന്യൂഡല്‍ഹി: അസം അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലെ നുഴഞ്ഞുകയറ്റക്കാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയിലായെന്ന് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഇന്ത്യയെടുക്കുന്ന ശക്തമായ നടപടികളെ ഭയന്നാണ് ഇവർ തിരിച്ചുപോകുന്നതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ കുടുംബത്തോടെ അതിര്‍ത്തികടക്കാന്‍ ശ്രമിക്കുന്നവര്‍ ബംഗ്ലാദേശിലെ മെച്ചപ്പെട്ട ജീവിത സാഹചര്യം കാരണമാണ് മടങ്ങുന്നതെന്ന വിചിത്രവാദമാണ് ബംഗ്ലാദേശ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 2971പേരാണ് ബംഗ്ലാദേശിലേക്ക് കടക്കവേ പിടിയിലായവതെന്നും മുന്‍ വര്‍ഷത്തേക്കാള്‍ ഇത് 50ശതമാനം കൂടുതലാണെന്നും ബംഗ്ലാദേശ് സാക്ഷ്യപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ദേശീയ പൗരത്വ പട്ടിക പ്രകാരം അസമില്‍ മാത്രം ആദ്യഘട്ടത്തില്‍ 40 ലക്ഷം പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. പുന:പരിശോധന നടത്തിയപ്പോള്‍ പോലും 19 ലക്ഷം പേര്‍ ബംഗ്ലാദേശികളാണെന്നാണ് ഉറപ്പിച്ചിരിക്കുന്നത്. 4096 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയായി കണക്കാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ
ഇതിനിടെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.നിരന്തരം മനുഷ്യക്കടത്ത്, പശുക്കളെ മോഷ്ടിക്കല്‍, കള്ളനോട്ട്, മയക്കുമരുന്ന് ഇത്തരം വിഷയത്തില്‍ ആളുകളെ പിടിക്കാറുണ്ട്. എന്നാല്‍ നിലവില്‍ അതില്‍ക്കൂടുതല്‍ കുടുംബങ്ങള്‍ പരസ്പരം ബന്ധുക്കളെ കാണാനായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന സംഭവം ഉണ്ടെന്നും ബിഎസ് എഫ് കണ്ടെത്തി. മിക്കവര്‍ക്കും മതിയായ രേഖയില്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയാണെന്നും ബിഎസ് എഫ് വക്താവ് പറഞ്ഞു.
Post Your Comments