ന്യൂഡൽഹി: പാകിസ്ഥാനെ ഒഴിവാക്കി സ്വാതന്ത്ര്യ ദിനത്തിൽ ബംഗ്ളാദേശുമായി മധുരം പങ്കുവെച്ച് ഇന്ത്യൻ സേന. പരമ്പരാഗത രീതിയിലാണ് ഇരു രാജ്യങ്ങളും മധുരം പങ്കുവെച്ചത്. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും പ്രധാന ദിവസങ്ങളിലെല്ലാം ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സമാനമായ രീതിയില്‍ മധുരം പങ്കുവെക്കാറുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് അട്ടാരി-വാഗാ അതിര്‍ത്തിയില്‍ മധുരം പങ്ക് വെക്കാന്‍ പാകിസ്ഥാന്‍ സേന തയ്യാറായിരുന്നില്ല.
അതേസമയം, സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് ആശംസകളുമായി അമേരിക്ക രംഗത്തെത്തി. ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയോടുള്ള ബംഗ്ലാദേശിന്റെ പോരാട്ടത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഭീകരവാദം തുടച്ചു നീക്കാന്‍ ആഗോള ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Post Your Comments