ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യം ഏത് കാലാവസ്ഥയിലും തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സുഖോയ് വിമാനമാണ് തഞ്ചാവൂരിലെ എയര്‍ഫോഴ്‌സ് താവളത്തില്‍ ഇന്ത്യന്‍ വ്യോമ സേന എത്തിച്ചിരിക്കുന്നത്. ഒരു സ്‌ക്വഡറോണ്‍ സുഖോയ് 30 എംകെഐ വിമാനങ്ങളാണ് തഞ്ചാവൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒറ്റ പറക്കലില്‍ 1500 കിലോമീറ്റര്‍ പറക്കാന്‍ സാധിക്കുന്ന വിമാനമാണ് സുഖോയ്, ബ്രഹ്മോസ് മിസൈലിന്റെ പരിധി 290-കിലോ മീറ്ററാണ്.
സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ബംഗാള്‍ ഉള്‍ക്കടലിലും, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്തും ശത്രുവിന്റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ സാധിക്കുന്ന 18 സുഖോയ് വിമാനങ്ങളാണ് ഒരു സ്‌ക്വഡറോണ്‍ ദളത്തില്‍ ഉണ്ടാകുക. ഇന്ത്യയുടെ ദക്ഷിണ അതിരുകളില്‍ വ്യോമസേനയുടെ പ്രതിരോധ ശേഷിയും ആക്രമണ ശേഷിയും പതിമ്മടങ്ങ് കൂട്ടുന്ന വിന്യാസമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത് എന്ന് എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബഗ്ദൂരിയ പ്രതികരിച്ചു.
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ദ്ധിക്കുന്നതായി നേരത്തെ ഇന്ത്യന്‍ നാവിക സേന വെളിപ്പെടുത്തിയിരുന്നു. ചൈനീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാവികസേന അതീവ ജാഗ്രതയോടെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
IAF Chief Air Chief Marshal RKS Bhadauria: The decision to deploy the Su-30 MKI at Thanjavur was taken due to its strategic location. The SU-30 MKI inducted here is equipped with special weapon (BrahMos supersonic cruise missile) https://t.co/nbzJTzffsM
— ANI (@ANI) January 20, 2020
Post Your Comments