പാലാ•ജന്മദിനത്തിൽ ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു മാണി സി കാപ്പൻ എം എൽ എയുടെ പഠനോപകരണ സമാഹരണ പദ്ധതിക്കു പിന്തുണയുമായി വിദ്യാർത്ഥി മാതൃകയായി. പാലാ ചാവറ പബ്ളിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഇവാന എൽസ ജോസാണ് മാതൃകയായത്.
ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം പഠനോപകരണങ്ങൾ ആവശ്യപ്പെട്ട് മാണി സി കാപ്പൻ അഭ്യർത്ഥന നടത്തിയിരുന്നു. ഇതു ശ്രദ്ധിച്ച ഇവാന തന്റെ ജന്മദിന സമ്മാനത്തുക ഉപയോഗിച്ചു പഠനോപകരങ്ങൾ വാങ്ങി എം എൽ എ യെ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവാന സഹോദരങ്ങളായ ലിയ മരിയ, ദിയ ആൻ, ജോസഫ് കുര്യൻ, കാതറീൻ റെബേക്കാ എന്നിവർക്കൊപ്പം മാണി സി കാപ്പൻ എം എൽ എയെ സന്ദർശിച്ചു പഠനോപകരണങ്ങൾ കൈമാറി. പഠനോപകരങ്ങൾ സമ്മാനിച്ച വിദ്യാർത്ഥികളെ മാണി സി കാപ്പൻ അനുമോദിച്ചു. കവീക്കുന്ന് മൂലയിൽതോട്ടത്തിൽ എബി ജെ ജോസിന്റെയും സിന്ധുവിന്റെയും മൂന്നാമത്തെ പുത്രിയാണ് ഇവാന.
Post Your Comments