ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നും അദ്ദേഹത്തിന്റെ നീക്കം മോദി സർക്കാരിന്റെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടിയുള്ളതാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദനെ അനുസ്മരിച്ച് കൊണ്ടെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമർശനം
ഗവർണറുടെ പദവി നിയമസഭയെ അവഹേളിക്കുവാനുള്ളതല്ലെന്നും കോടിയേരി വ്യക്തമാക്കി. ഭരണഘടനയും മത നിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ സംസ്ഥാനം മുന്നിൽ നിന്ന് നയിക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണതയും ഏറിവരുകയാണെന്നും ലേഖനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം പദവിയുടെ വലുപ്പമറിയാതെ രാഷ്ട്രീയപ്രസ്താവന നടത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഎം മുഖപത്രത്തിൽ പറഞ്ഞിരുന്നു. ഗവർണർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതെന്നും ദേശാഭിമാനി മുഖപ്രസംഗത്തിലുണ്ട്. മന്ത്രിസഭ അംഗീകരിച്ച ഓർഡിൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിനെയും പത്രം വിമർശിച്ചു.
Post Your Comments