റിയാദ് : മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മലയാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോഡൂർ സ്വശേദി എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് (55) മരണപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
Also read : ഒമാനിൽ വൻ തീപിടിത്തം
ജബലുന്നൂറിൽ ഹിറ ഗുഹ സന്ദർശിച്ച് മടങ്ങുകയായിരുന്ന ജമീല ഉൾപ്പെടുന്ന സംഘത്തിന് നേരെ എതിര് ദിശയില്‍ നിന്ന് നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. മൃതദേഹം ശീഷ ആശുപത്രി മോർച്ചറിയിൽ. ജമീലയുടെ മക്കൾ : സുഹൈൽ, ബുഷ്റ
Post Your Comments