പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും വിമർശനവുമായി നടി പാര്‍വതി തിരുവോത്ത്. ആനക്കുളം സാംസ്കാരിക കേന്ദ്രത്തില്‍ വംശഹത്യ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആന്റിനാസി’ ചലച്ചിത്രമേളയില്‍ സംസാരിക്കുമ്പോഴാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാസിസത്തിനെതിരെ പോരാടാനാകൂവെന്നും തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും മാത്രമേ താന്‍ സിനിമയെ സമീപിക്കു എന്നും പാർവതി വ്യക്തമാക്കി.
Read also: രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും ഇന്ത്യ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ-ദലിത്-കീഴാള-മുസ്ലിം-ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെപ്പറ്റി ഇപ്പോള്‍ ബോധവതിയാണെന്നും തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കുവെന്നും പാര്‍വതി കൂട്ടിച്ചേർത്തു.
Post Your Comments