തിരുവനന്തപുരം : പൗരത്വഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തില്‍ യോജിച്ച പ്രക്ഷോഭം തുടരാനുളള തീരുമാനത്തിൽ സിപിഎം. സംഘടനാ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലും യോജിച്ച പ്രതിഷേധങ്ങള്‍ തുടരുവാനും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്.
ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്നു സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനും പൗരത്വരജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുമുമാണ് സിപിഎം പദ്ധതിയിടുന്നത്.
തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ കേരള ഘടകത്തിന് പ്രശംസയുമായി സിപിഎം ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. ദേശീയ തലത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്‍റെ പ്രതിഷേധം നേട്ടമുണ്ടാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധങ്ങളിൽ കേരളം ബംഗാൾ ത്രിപുര എന്നിവിടങ്ങളിൽ സിപിഎം മുന്നിലെത്തിയെന്നും മറ്റ് സംസ്ഥാനങ്ങൾ കേരള മോഡൽ ഏറ്റെടുത്തെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിലയിരുത്തി. കേരളത്തോട് കേന്ദ്രസര്‍ക്കാരിന് പലതലങ്ങളിൽ അവഗണനയാണെന്ന് നേതാക്കൾ ആരോപിച്ചു, പല കാര്യങ്ങളിലും സംസ്ഥാനത്തെ ഞെരുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി വിമർശിച്ചിരുന്നു.
Post Your Comments