Latest NewsKeralaIndia

കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസ് ; മൂന്ന് പേർ പിടിയിൽ

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കാവിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ജെസിബി ഉപയോഗിച്ചാണ് തകർത്തത് .

കോഴിക്കോട് : കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസിൽ മൂന്ന് പേർ പിടിയിൽ. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് മൂവരെയും പിടികൂടിയത്. കാവ് തകർക്കാൻ ഉപയോഗിച്ച ജെ സിബിയുടെ ഉടമ , ഡ്രൈവർ , കാവിനു തൊട്ടടുത്തുള്ള ഭൂമിയുടെ ഉടമ എന്നിവരാണ് പിടിയിലായത് . ഭൂവുടമ പറഞ്ഞത് പ്രകാരമാണ് കാവ് പൊളിച്ചതെന്നാണ് സൂചന . കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കാവിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ജെസിബി ഉപയോഗിച്ചാണ് തകർത്തത് .

കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി : പ്രതിയെന്നു സംശയിക്കപ്പെടുന്ന  യുവാവ്   ജീവനൊടുക്കിയ  നിലയിൽ 

ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു . അതേസമയം സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ത്ത കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രം ഭക്തജനങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു.തകര്‍ക്കപ്പെട്ട ക്ഷേത്രക്കാവ് സന്ദര്‍ശിച്ച സ്വാമി ചിദാനന്ദപുരി അക്രമികളെ ഉടന്‍ പിടി കൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരൊറ്റ രാത്രി കൊണ്ടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രത്തറ പുനസ്ഥാപിക്കപ്പെട്ടത്. ഭക്തജനങ്ങള്‍ തന്നെ സ്വരൂപിച്ച പണം കൊണ്ടാണ് ക്ഷേത്ര കാവ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button