”പന്ത്രണ്ടാമിടത്തു നില്‍ക്കുന്ന ശുക്രന്റെ ദശയില്‍ ശോഭനമായ ഫലം സിദ്ധിക്കും. പന്ത്രണ്ടാം ഭാവത്തില്‍ നിന്നുകൊണ്ട് ഗുണഫലം ദാനം ചെയ്യുന്ന ഏകഗ്രഹം ശുക്രന്‍ മാത്രമാണ്. ധനവര്‍ദ്ധന സൗഖ്യം, കൃഷിലാഭം മുതലായ ഗുണങ്ങളും മാതാവ് തുടങ്ങിയവര്‍ക്ക് അരിഷ്ടത അല്ലെങ്കില്‍ മരണവും ആ ദശാകാലത്ത് സംഭവിക്കും.”
സൂര്യനില്‍നിന്നും താഴെ ശരാശരി ആറുകോടി എഴുപത്തി രണ്ടു ലക്ഷത്തി നാല്‍പതിനായിരം മൈല്‍ (6,72,40,000) അകലത്തില്‍ ശുക്രന്‍ സ്ഥിതി ചെയ്യുന്നു. ബുധനില്‍നിന്നും മൂന്നുകോടി പന്ത്രണ്ടു ലക്ഷത്തി നാല്‍പതിനായിരം മൈല്‍ താഴെ ബുധനും ഭൂമിക്കും ഇടയിലാണ് ശുക്രന്റെ സഞ്ചാരപഥം.
വിവാഹത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍, ഏഴാം ഭാവത്തിനെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ശുക്രദശ 20 വര്‍ഷമാണ് ശുക്രദശയില്‍ സന്തുഷ്ടമായ ദാമ്പത്യജീവിതം, പുത്രലാഭം, ഭാഗ്യവര്‍ദ്ധന, ബഹുജന സമ്മതി, കീര്‍ത്തി പലവിധത്തിലുള്ള ദ്രവ്യലാഭം, വാഹനലാഭം, സംഗീത സാഹിത്യാദി ലളിതകലാ പ്രവര്‍ത്തനം, വിശിഷ്ട പദാര്‍ത്ഥ സംഭരണം, കച്ചവട സംബന്ധമായ ക്രയവിക്രയങ്ങള്‍ ഇത്യാദി ഫലങ്ങള്‍ സംഭവിക്കും. ചെറുപ്പകാലത്താണെങ്കില്‍ ശുക്രദശയില്‍ വിവാഹം നടക്കും. പ്രേമം മുതലായ മാനസിക വികാരങ്ങള്‍ക്കടിമപ്പെട്ട് മനോവേദന അനുഭവിക്കും.
നീചത്തില്‍ നില്‍ക്കുന്ന ശുക്രന്റെ ദശയില്‍ ധനഹാനി ഭാര്യാപുത്രാദികള്‍ക്കും ദുഃഖം, പരസ്ത്രീ സംഗമം മൂലമുള്ള രോഗം, വ്യാര്‍ത്ഥമായ അദ്ധ്വാനം എന്നിവയുണ്ടാകും. നീചത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശുക്രന്റെ ദശയില്‍ അപവാദം, ഭയം, മരണം തുടങ്ങിയ ദോഷഫലങ്ങളുണ്ടാകും. ശുഭഗ്രഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന ശുക്രന്റെ ദശ അത്യന്തം ശോഭനമായിരിക്കും.
Post Your Comments