കണ്ണൂർ: പുലർച്ചെ നടക്കാന്‍ ഇറങ്ങിയ സ്ത്രീകളെ ഭയപ്പെടുത്താൻ കണ്ണൂരിൽ പ്രേത വേഷം കെട്ടി യുവാവ്. പയ്യാന്പലം ഗേൾസ് ഹൈസ്കൂളിനും മിലിട്ടറി ഹോസ്പിറ്റലിനും ഇടയിലായിരുന്നു സംഭവം. സ്വകാര്യ എഫ്എമ്മിൽ ആർജെ ആയി ജോലിചെയ്യുന്ന യുവതിയും അയൽവാസിയായ യുവതിയും പുലർച്ചെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. യുവതികൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയിൽ സമീപത്തെ പഴയ വീടിന്റെ മതിൽ ചാടിക്കടന്ന പ്രേത രൂപം കെട്ടിയയാൾ റോഡിൽ നിൽക്കുകയായിരുന്നു. വെള്ള മാക്സി ധരിച്ചെത്തിയ ഇയാൾ ഇവർ വരുന്ന വഴിയിലെ റോഡിൽ നിലയുറപ്പിച്ചു. ഞരന്പ് രോഗിയാണെന്ന് ധരിച്ച യുവതികള്‍ ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു. എന്നാല്‍ ഇവർ അടുത്തെത്താനായപ്പോൾ യുവാവ് വായ പിളർന്നു കാണിക്കുകയായിരുന്നു. രക്തം കുടിച്ച രക്ഷസിനെ പോലെ പല്ലിൽനിന്ന് രക്തം ഉറ്റുന്ന രീതിയിൽ വായിൽ വലിയ പ്രകാശം പുറത്തേക്കു വരുന്ന രീതിയിലായിരുന്നു രൂപം. ഇതു കണ്ടത്തോടെ യുവതികള്‍ പ്രാണരക്ഷാർഥം ഓടുകയും അടുത്ത കണ്ട പട്ടാളക്കാരനോട് കാര്യം പറയുകയും ചെയ്തു.
ഇതിനുശേഷം ഇവർ മൂന്നുപേരും വന്നു നോക്കിയെങ്കിലും യുവാവിനെ കണ്ടില്ല. ഉടന്‍ വനിതാസെല്ലിൽ വിവരമറിയിച്ചു. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments