Latest NewsNewsInternational

ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ പച്ചത്തെറി; പുലിവാല് പിടിച്ച് ഫേസ്ബുക്ക്

റങ്കൂണ്‍: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് പുലിവാല് പിടിച്ച് ഫേസ്ബുക്ക്. ഷി ജിന്‍പിങിന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം മ്യാന്‍മാര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓംഗ് സാങ് സൂചിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിലാണ് സംഭവം. ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്റെ പേര് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോഴാണ് തെറി പ്രത്യക്ഷപ്പെടുന്നത്. സാങ്കേതിക പിഴവാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞു.

Read also: വിവിധ പ്ലാൻ നിരക്കുകൾ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനം കൂടിയതായി റിപ്പോര്‍ട്ട്.

സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഷി ജിന്‍പിങിന്റെ പേരിന് പകരം വന്ന തെറിവാക്കടക്കം ഒരു പ്രാദേശിക മാധ്യമം വാര്‍ത്തയാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button