പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ആർജെഡി സഖ്യത്തിൽ നിന്ന് മാറി കോൺഗ്രസ്. ബിജെപി സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. തേജസ്വി യാദവായിരിക്കും ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ കോണ്‍ഗ്രസ് മുന്‍ സ്പീക്കര്‍ മീരാകുമാറിനെ രംഗത്തിറക്കാനാണ് പദ്ധതി. ഇത്രയും പ്രബല നേതാവിനെ കളത്തില്‍ ഇറങ്ങുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളും കോണ്‍ഗ്രസിന് മുന്നിലുണ്ട്.
കോണ്‍ഗ്രസ് ബീഹാറിലെ 243 സീറ്റിലും മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ വ്യക്തമാക്കി. ജെഡിയു സഖ്യത്തോടെ മത്സരിക്കുന്ന പലയിടത്തും ഈ നീക്കം വോട്ട് ചോര്‍ത്തും. ആര്‍ജെഡിക്ക് വോട്ടു ചെയ്യാത്ത ജെഡിയു പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ടുമറിക്കുമെന്നാണ് കണക്കുകൂട്ടൽ.ജഗജീവന്‍ റാമിന്റെ മകളാണ് മീരാ കുമാര്‍. ഇതിലൂടെ ദളിത് വോട്ടുകളെ ആകര്‍ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് വിയോജിപ്പ് കോണ്‍ഗ്രസിനുണ്ട്.
കുറുമ്പ ഭഗവതിക്കാവ് തകർത്ത കേസ് ; മൂന്ന് പേർ പിടിയിൽ
മീരാ കുമാറിനേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥി ആര്‍ജെഡിക്ക് പോലും ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ദില്ലിയില്‍ നാല് സീറ്റുകള്‍ ആര്‍ജെഡിക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നു. എന്നാല്‍ ബീഹാറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. ഇത്തവണ 55 സീറ്റുകളെങ്കിലും ലഭിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. ആര്‍ജെഡി ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ഒപ്പം ബിജെപിക്കൊപ്പമുള്ള എല്‍ജെപിയുടെ ദളിത് വോട്ടുകള്‍ പൊളിക്കുക എന്ന തന്ത്രവും ഇതിനൊപ്പമുണ്ട്.
Post Your Comments