കായംകുളം: മതത്തിന്‍റെ അതിർത്തി മായിച്ച് മസ്ജിദിനു മുമ്പിലിട്ട പന്തലിൽ അഞ്ജു ശരത്തിന് സ്വന്തമായി. ചേരാവള്ളി അമൃതാഞ്ജനയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്‍റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍കിഴക്ക്, ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തുമാണ് മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. മകളുടെ വിവാഹം ഒറ്റയ്ക്ക് നടത്താനാകില്ലെന്നും സഹായിക്കണമെന്നുമായിരുന്നു അഞ്ജുവിന്റെ അമ്മയുടെ ആവശ്യം. ജാതിയും മതവും ഒന്നും നോക്കാതെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളികമ്മറ്റി ഈ ആവശ്യം ഏറ്റെടുക്കുകയായിരുന്നു. ഉച്ചക്ക് 12:15 നായിരുന്നു വിവാഹം.
ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്നാണ് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുത്തത്. വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു. 2500 പേർക്കാണ് കമ്മിറ്റി ഭക്ഷണമൊരുക്കിയത്.
Post Your Comments