USALatest NewsNews

നാടിനെ നടുക്കി മന്ത്രവാദ സംഘത്തിന്റെ കൊലപാതക പരമ്പര; കൊല്ലപ്പെട്ടവരിൽ കുട്ടികളും, ഗർഭിണിയായ യുവതിയും; സംഭവം ഇങ്ങനെ

പനാമ: നാടിനെ നടുക്കി മന്ത്രവാദ സംഘത്തിന്റെ കൊലപാതക പരമ്പര. അഞ്ചു കുട്ടികളേയും അവരുടെ അമ്മയും, ഗര്‍ഭിണിയുമായ യുവതിയും അടക്കം ഏഴുപേരെയാണ് മന്ത്രവാദ സംഘം കൊലപ്പെടുത്തിയത്. മധ്യ അമേരിക്കയിലെ പനാമയിലെ ന്യാബേ ബഗിള്‍ എന്ന വിഭാഗത്തില്‍ പെടുന്ന തദ്ദേശീയ വിഭാഗത്തില്‍പ്പെട്ട ഏഴുപേരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ബാധയൊഴിപ്പിക്കല്‍ അടക്കമുള്ള ചില ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമായിട്ടായിരുന്നു കൊലപാതകമെന്നാണ് വിവരം. ചെയ്ത തെറ്റ് പരസ്യമായ ഏറ്റുപറയാത്ത ഗ്രാമീണരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മന്ത്രവാദ സംഘം ഈ വിഭാഗത്തില്‍പ്പെടുന്നവരെ ഉള്‍ക്കൊള്ളിച്ച് അടുത്തിടെ ആരംഭിച്ച പ്രാര്‍ത്ഥനാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

പനാമ നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ കാടിന് സമീപത്തുള്ള ഇവരുടെ കോളനിയില്‍ നടത്തിയ റെയ്ഡില്‍ അവശനിലയിലായ പതിനൊന്ന് പേരെയാണ് രക്ഷപ്പെടുത്തിയത്. ന്യാബേ ബഗിള്‍ വിഭാഗക്കാരുടെ ഇടയില്‍ സജീവമായിരുന്ന ന്യൂ ലൈറ്റ് ഓഫ് ഗോഡ് എന്ന പ്രാര്‍ത്ഥനാ സംഘം അവരുടെ ആചാരമുനസരിച്ചുള്ള ചില കര്‍മ്മങ്ങള്‍ നടത്തിയതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. എന്നാല്‍ ഗ്രാമത്തിലുള്ളവരില്‍ പലരെയും അവരുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് ആഭിചാര പ്രക്രിയകളില്‍ പങ്കെടുപ്പിച്ചിരുന്നത്.

പതിനൊന്ന് പേരെ പൊലീസ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ആഭിചാര കര്‍മ്മങ്ങള്‍ നടക്കുന്നതിന് ഇടയില്‍ രക്ഷപ്പെട്ടവരില്‍ മൂന്ന പേര്‍ പൊലീസ് വിവരം അറിയിച്ചതോടെയാണ് സ്ഥലത്ത് പൊലീസ് എത്തിയത്.

ഇവരുടെ ആരാധനാലയത്തില്‍ ബലി നല്‍കിയ ആടിനും കത്തികള്‍ക്കും ഇടയില്‍ നഗ്നയാക്കിയ നിലയിലായിരുന്നു ഗര്‍ഭിണിയുടെ മൃതദേഹം കണ്ടെത്തിയത്. ദൈവത്തിന്‍റെ പുതിയ വെളിച്ചമെന്ന ആരാധനാ ഗ്രൂപ്പിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് മാസത്തിലേറെയായി ഈ മേഖലയില്‍ സജീവമാണ് ഈ സംഘമെന്നാണ് വിവരം. തങ്ങള്‍ ചെയ്ത തെറ്റുകള്‍ പരസ്യമായി ഏറ്റുപറയാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button