കൊല്ലം: വീട്ടില്‍നിന്ന് മുട്ടിലിഴഞ്ഞ് ദേശീയപാതയിലേക്ക് കയറിയ കുഞ്ഞിന് അത്ഭുത രക്ഷപെടൽ. വണ്ടി റോഡിനു കുറുകെ നിര്‍ത്തി ഗതാഗതം തടസപ്പെടുത്തി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മീനുമായി പോയവരാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്നലെ രാവിലെ പാരിപ്പള്ളിക്ക് സമീപമാണ് സംഭവം. റോഡില്‍ നിന്ന് 20 മീറ്റര്‍ അകലെയാണ് കുട്ടിയുടെ വീട്. രാവിലെ അച്ഛന് മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒപ്പമിറങ്ങിയതായിരുന്നു കുഞ്ഞ്. കുഞ്ഞ് പിച്ചവെച്ച് ദേശീയപാതയിലേക്ക് കയറുന്നത് ആരും കണ്ടില്ല. കുഞ്ഞ് മധ്യഭാഗത്തേക്ക് എത്തിയപ്പോഴാണ് മീന്‍വണ്ടി വന്നത്. കുഞ്ഞിനെ കണ്ടതും വണ്ടി റോഡിന് കുറുകെ ഡ്രൈവർ വണ്ടി നിർത്തിയിട്ടു.
Read also: ഇനി എംബിബിഎസ് കാർക്കും സപ്ലി എഴുതാം, പരിഷ്കാരവുമായി മെഡിക്കൽ കൗൺസിൽ
റോഡില്‍ നിന്ന് ഹോണടികളുടെ ശബ്ദം കേട്ടപ്പോള്‍ അപകടം നടന്നതാകാം എന്നാണ് വീട്ടുകാര്‍ കരുതിയത്. ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതിയാണ് എല്ലാവരും ഓടിക്കൂടിയത്. അപ്പോഴേക്കും വാനില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആള് ഓടിയിറങ്ങി കുഞ്ഞിനെ എടുത്തിരുന്നു. കുഞ്ഞിനെ രക്ഷിച്ച വാനിലുണ്ടായിരുന്നവര്‍ ആരെന്ന് അറിയില്ലെങ്കിലും തക്കസമയത്ത് രക്ഷകരായെത്തിയ അവര്‍ക്ക് നന്ദിപറയുകയാണ് കുട്ടിയുടെ മാതാപിതാക്കളും അയല്‍ക്കാരും.
Post Your Comments