Latest NewsNewsIndia

കാളയുടെ കുത്തേറ്റു രണ്ടുപേര്‍ മരിച്ചു; 13 പേരുടെ നില ഗുരുതരം

മധുര: ജല്ലിക്കെട്ട് മത്സരങ്ങളില്‍ രണ്ടുപര്‍ കാളയുടെ കുത്തേറ്റു മരിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ജല്ലിക്കെട്ട് മത്സരങ്ങള്‍ നടന്നിരുന്നു. സംസ്ഥാനത്താകമാനം 250 പേര്‍ക്ക് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് പരിക്കേറ്റു. മധുരയിലെ അളങ്കാനല്ലൂരിലും ആവണിയാപുരത്തുമാണ് അപകടമുണ്ടായത്. അളങ്കാനല്ലൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെയാണ് ചോഴവന്താന്‍ സ്വദേശിയും നിയമവിദ്യാര്‍ഥിയുമായ ശ്രീധര്‍ (25) മരിച്ചത്.

തിരുച്ചി ജില്ലയിലെ അവണിയാപുരത്തെ അവരഗാഡ് ഗ്രാമത്തില്‍ നടന്ന ജല്ലിക്കെട്ടിനിടെയാണ് പുതുകോട്ടെ സ്വദേശിയും കാളകളുടെ ഉടമയുമായ പളനിയാണ്ടി (55) കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയെ മെരുക്കി എടുക്കുന്നതിനിടെ മറ്റൊരു കാള ഓടിവന്ന് പളനിയാണ്ടിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മധുരയില്‍ നടന്ന ജല്ലിക്കെട്ടില്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ 18 പേര്‍, 10 ഉടമകള്‍, എട്ട് നാട്ടുകാര്‍ തുടങ്ങി 36 പേര്‍ക്കാണ് കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button