KeralaCinemaMollywoodLatest NewsNews

നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം ; കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട് : പാര്‍വതി തിരുവോത്ത്

ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാളികള്‍ പുറമേയ്ക്ക് സമ്മതിച്ചില്ലെങ്കിലും അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം എന്നും താരം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെപ്പോലെ തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊന്നും മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു

പലകാര്യങ്ങളിലും തന്റേതായ അഭിപ്രായം രേഖപ്പടുത്തുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത താരമാണ് പാര്‍വതി. കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളില്‍ വരുന്നവര്‍ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറെന്നും രാഷ്ട്രീയ സംവാദങ്ങള്‍ എങ്ങനെയാണ് നിശബ്ദമാക്കപ്പെടുന്നതെന്ന് തനിക്കറിയാമെന്നും പാര്‍വതി പറഞ്ഞു സിദ്ധാര്‍ഥ ശിവയുടെ സംവിധാനത്തില്‍ പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വര്‍ത്തമാനം’ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതി തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ നിരവധി മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ട് ‘ഓ ദില്ലിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളു, അല്ലേ? കേരളത്തില്‍ എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ പ്രതികരിക്കില്ല.. ഇങ്ങനെയൊക്കെയാവും സന്ദേശങ്ങള്‍ എന്നും കേരളം മറ്റെല്ലാത്തില്‍നിന്നും വേര്‍പെട്ട് നില്‍ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകള്‍’, എന്നും പാര്‍വതി പറഞ്ഞു.

വിഷയങ്ങളോട് തന്റെ മനസ് സ്വാഭാവികമായി പ്രതികരിക്കുന്ന രീതി താന്‍ കൗതുകപൂര്‍വം നിരീക്ഷിക്കാറുണ്ടെന്നും ഒരു വിഭാഗത്തെക്കുറിച്ച് മോശമായി ഒരു പരാമര്‍ശം നടത്താന്‍ ഇടയായാല്‍ ഒരു ഞെട്ടലോടെയാണ് താന്‍ അക്കാര്യം ഉള്‍ക്കൊള്ളുക എന്നും പാര്‍വതി പറഞ്ഞു. മുന്‍പുണ്ടായിരുന്ന മൂടുപടങ്ങള്‍ മലയാളികള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്ന തോന്നലാണ് തനിക്കിപ്പോള്‍ ഉള്ളതെന്നും കേരളത്തില്‍ ഒരു പൊതുഇടത്തില്‍ ഇങ്ങനെ സംസാരിക്കുകയെങ്കിലും ചെയ്യാമെന്നും താരം പറഞ്ഞു. ‘ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യമെന്നും അതിന്റെ അളവ് കൂടുതലുമാണ്.’ തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ വ്യക്തിപരം കൂടിയാണെന്നാണ് താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button