ന്യൂഡല്‍ഹി: ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയതിനാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നത്. ട്വിറ്ററിലൂടെയാണ് പുതുവര്‍ഷത്തിലെ ആദ്യ ദൗത്വം തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി അഭിനനന്ദനം നേര്‍ന്നത്.
Read Also : 2020 ലും ബഹിരാകാശത്ത് ഇന്ത്യയുടെ വന്‍ കുതിപ്പ് : ജി-സാറ്റ്-30 ന്റെ വിക്ഷേപണം വന്‍ വിജയം
2020 ലെ ആദ്യ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ സംഘത്തിന് അഭിനന്ദനങ്ങള്‍. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ജി സാറ്റ് 30 ഡിടിച്ച് , എടിഎം, ഇ ഗവേണന്‍സ്, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ സേവനങ്ങള്‍ക്കായി ഫലപ്രദമായി ഉപയോഗിക്കാം. ഈ വര്‍ഷം ഒരു പാട് ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിയട്ടെ – മോദി ട്വിറ്ററില്‍ കുറിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററില്‍ നിന്നും ജിസാറ്റ് 30 വിക്ഷേപിച്ചത്. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജിസാറ്റ് 30.
2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഡിടിച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ് ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് 30 മുതല്‍ക്കൂട്ടാകും.
Post Your Comments