കോഴിക്കോട്: രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചതുകൊണ്ടുമാത്രം നേതാവാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കനിമൊഴി എം.പി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെറ ഭാഗമായി നടന്ന ‘എന്‍വിഷനിങ് ക്വിറ്റ് ഇന്ത്യ ഇന്‍ 2020’ സെഷനില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. ഡി.എം.കെയും കുടുംബവാഴ്ചയുള്ള പാര്‍ട്ടിയാണ്. എന്നാല്‍, ഡി.എം.കെ നേതാവ് സ്റ്റാലിന് അദ്ദേഹത്തിന്റെറ ജീവിതത്തിലെ 50 വര്‍ഷവും രാഷ്ട്രീയത്തിനുവേണ്ടി ബലികഴിച്ചയാളാണ്. അങ്ങനെയാണ് അദ്ദേഹം നേതാവായത്. കുടുംബ പാരമ്പര്യമുള്ളവര്‍ക്ക് മുന്നില്‍ സാധ്യതയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ട്. അതേസമയം എല്ലാത്തിനുമൊടുവില്‍ ജനങ്ങളാണ് നേതാക്കളെ സ്വീകരിക്കേണ്ടതെന്നും നിങ്ങള്‍ മൂല്യമുള്ളവരല്ലെങ്കില്‍ ജനങ്ങള്‍ നിരസിക്കുമെന്നും കനിമൊഴി പറയുകയുണ്ടായി.
Post Your Comments