കൊച്ചി : ‘പഴയ കൊച്ചിയല്ല’ … വൃത്തിയുടെ കാര്യത്തില്‍ കൊച്ചിയുടെ സ്ഥാനം ഇങ്ങനെ .
കൊച്ചിയുടെ അഞ്ചര ഇരട്ടി വലുപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയുമുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി നിലനിര്‍ത്തുന്നതു തുടര്‍ച്ചയായി നാലാം വര്‍ഷം. ഭരണപരമായ നടപടികള്‍ക്കൊപ്പം ബോധവല്‍ക്കരണത്തിലൂടെ സാമൂഹിക ശീലങ്ങള്‍ മാറ്റിയാണ് ഇന്‍ഡോര്‍ ഈ വിപ്ലവം സാധ്യമാക്കിയത്. റാങ്കിങ്ങില്‍ 2015 ല്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കൊച്ചി ഇപ്പോള്‍ 355-ാം സ്ഥാനത്ത്. മനസ്സുവച്ചാല്‍ നമുക്കും എത്തിപ്പിടിക്കാവുന്ന വൃത്തി നേട്ടത്തിനു ഇന്‍ഡോറിനെ മാതൃകയാക്കാം..
കൊച്ചി : കൊച്ചി ‘പഴയ കൊച്ചിയല്ല’ … വൃത്തിയുടെ കാര്യത്തില്‍ കൊച്ചിയുടെ സ്ഥാനം ഇങ്ങനെ. രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ റാങ്കിങ്ങില്‍ 2015ലെ അഞ്ചാം സ്ഥാനത്തുനിന്ന് ഓരോ വര്‍ഷവും അതിവേഗം പിന്നിലേക്കു സഞ്ചരിക്കുകയാണു കൊച്ചി. ഏറ്റവും ഒടുവിലത്തെ റേറ്റിങ്ങില്‍, 10 ലക്ഷത്തില്‍ താഴെയുള്ള നഗരങ്ങളുടെ ശുചിത്വപ്പട്ടികയില്‍ 355-ാം സ്ഥാനത്താണു കൊച്ചി. കേരളത്തിലെ മറ്റു പ്രധാന നഗരസഭകളേക്കാളെല്ലാം പിന്നില്‍.
മെട്രോ നഗരമായി വളരുന്ന കൊച്ചിയില്‍ മാലിന്യത്തോത് ഏറിവരുന്നതു സ്വാഭാവികം. പക്ഷേ, അതു ഫലപ്രദമായി കൈകാര്യം ചെയ്യാനാവാത്തതെന്തുകൊണ്ടാണ്, മനസ്സുവച്ചാല്‍ അതു സാധ്യമാവുമെന്നു കാട്ടിത്തരുകയാണു മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്‍ഡോര്‍. കൊച്ചിയുടെ അഞ്ചര ഇരട്ടി വലുപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയുള്ള ഈ നഗരമാണു സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വൃത്തിയുള്ള നഗരങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ 4 വര്‍ഷമായി ഒന്നാം സ്ഥാനത്ത്.
Post Your Comments