ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പമുള്ള യാത്രയ്ക്കിടെ പിടിയിലായ ദേവീന്ദര്‍ സിംഗിനെ ദില്ലിയിലേക്ക് മാറ്റും. ജമ്മു കശ്മീരില്‍ ഭീകരരെ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെതിരെ എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ഭാഗമായി ഇയാളെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നത്. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിംഗിന് ഭീകര സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കുന്നതിനും കൂടി വേണ്ടിയാണ് ദില്ലിയിലേക്ക് കൊണ്ടുപോകുന്നത്. ഇയാള്‍ക്കെതിരെ എന്‍ഐഎ യുഎപിഎ ചുമത്തിയിട്ടുണ്ട്.
ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഹിസ്ബുള്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്റെ കേസ് എന്‍ഐഎക്ക് കൈമാറിയത്. ഭീകരരെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിന് ദേവീന്ദര്‍ സിംഗിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി. യുഎപിഎ സെക്ഷന്‍ 18,19,20,38,39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹിസ്ബുള്‍ ഭീകരന്‍ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സിംഗ് സഹായിക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ഇവര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയായിരുന്നു ഇയാളെ പിടിക്കൂടിയത്
Post Your Comments