കാൺപൂർ: യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയെ അമ്മയെ തല്ലിക്കൊന്നു. കാൺപൂരിലാണ് സംഭവം. പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നത്. കേസ് പിൻവലിക്കാൻ ഇവർ തയ്യാറാകാതിരുന്നതാണ് പ്രകോപനകാരണം.
2018 ലാണ് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതിന് അബിദ്, മിന്റു, മഹ്ബൂബ്, ചാന്ദ് ബാബു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. വൈകാതെ പ്രാദേശിക കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇവർ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടുകാർ കേസിൽനിന്നു പിന്മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും ബന്ധുവായ സ്ത്രീയെയും മർദ്ദിച്ച് അവശയാക്കി. അശുപത്രിയിൽ ചികത്സയിലിരിക്കെയാണ് പെൺകുട്ടിയുടെ അമ്മ മരിച്ചത്.
Post Your Comments