ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്നു വ്യക്തമാക്കി ട്വിറ്റര്‍ മേധാവി ജാക്ക് ഡോഴ്സി. വയേര്‍ഡിന് (wired) നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ പങ്കുവെച്ച ട്വീറ്റുകളില്‍ തിരുത്ത് വരുത്താനുള്ള ഓപ്ഷന് നിലവില്‍ നല്‍കിയിട്ടില്ല. ട്വിറ്ററിന്റെ അടിസ്ഥാന രൂപകല്പനയില് പെടുന്നതാണ് എഡിറ്റ് ഓപ്ഷന് നല്‍കരുത് എന്ന ആശയം.
Also read : ഈ മോഡൽ ബൈക്കുകളുടെ നിർമാണം റോയൽ എൻഫീൽഡ് അവസാനിപ്പിച്ചതായി സൂചന
ട്വീറ്റുകളില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ അത് നീക്കം ചെയ്ത് മറ്റൊന്ന് പങ്കുവെക്കണം. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതുവഴി ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ടെന്നും അതുകൊണ്ട് തുടക്കകാലം തൊട്ടുള്ള ആ രീതി തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജാക്ക് ഡോഴ്സി പറഞ്ഞു.
Post Your Comments