ടെലിക്കോം സേവനദാതാക്കളായ വോഡഫോണിന് ഉപഭോക്താക്കളില്‍ നിന്നും തിരിച്ചടി. ടെലിക്കോം സേവനദാതാക്കളായ വോഡഫോണ്‍ നഷ്ടമായത് 3.7 കോടി ഉപയോക്താക്കളെയെന്ന് ട്രായിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ട്രായി പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിയോയും എയര്‍ടെലും മാത്രമാണ് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഫ്രീ വോയ്സ് കോള്‍ അവസാനിപ്പിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. മറ്റുനെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കാന്‍ മിനിറ്റിന് ആറു പൈസ ഈടാക്കാനായിരുന്നു ജിയോയുടെ തീരുമാനം. എന്നാല്‍ ആ മാസം ജിയോയിലേക്ക് വന്നത് 91 ലക്ഷം വരിക്കാരാണ്. നവംബറിലും ആ മുന്നേറ്റം തുടരാന്‍ ജിയോയ്ക്ക് സാധിച്ചു.<
കോടികളുടെ കടക്കെണിയില്‍ തുടരുന്ന ടെലികോം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് വരിക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിലേക്ക് കോടികള്‍ കുടിശ്ശിക തീര്‍ക്കാനുള്ള കമ്പനികള്‍ക്ക് ഓരോ മാസവും ലക്ഷക്കണക്കിന് വരിക്കാരെയാണ് നഷ്ടപ്പെടുന്നത്. ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ ചില മുന്‍നിര ടെലികോം കമ്പനികള്‍ പ്രതിമാസ റീചാര്‍ജ് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ജിയോയ്ക്ക് ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. അതേസമയം, മറ്റു നെറ്റ്വര്ക്കുകളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 6 പൈസ ഈടാക്കാനുളള ജിയോയുടെ തീരുമാനത്തിനെതിരെ വരിക്കാര്‍ രംഗത്തുവന്നില്ലെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.
Post Your Comments