Latest NewsCarsNewsAutomobile

പ്രമുഖ ആഡംബര കാർ നിർമാതാക്കൾ ഇന്ത്യയിൽ ഡീസൽ മോഡൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നു

ഇന്ത്യയിൽ ഡീസൽ മോഡൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ബിഎസ്6 വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിൻറെ ഭാഗമായാണ് ഈ തീരുമാനം. അതിനാൽ ഔഡി ക്യു3, ക്യു5, എ3, എ4, എ8 സെഡാനുകളുടെ ഡീസൽ മോഡലുകളുടെ വിൽപ്പന ഇനി ഉണ്ടാവില്ല. പകരം നിലവിലുള്ള മോഡലുകളുടെയും പുതിയ മോഡലുകളുടെയും പെട്രോൾ, ഇലക്ട്രിക് പതിപ്പുകളുടെ വിൽപ്പനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Also read : ഈ മാസം 15 മുതൽ യുഎഇയിൽ റോഡുകൾ റഡാർ നിരീക്ഷണത്തിൽ, ഇനി മുതൽ ഈ തെറ്റ് ചെയ്താൽ 400 ദിർഹം പിഴ നൽകണം

അതേസമയം ഔഡി ഡീസൽ മോഡലുകളുടെ വിൽപ്പന നി‍ര്‍ത്തുന്നത് 2020-ലെ വിൽപ്പനയെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഡീസൽ മോഡലുകളുടെ വിൽപ്പന നി‍ര്‍ത്തുന്നത് 2020-ലെ വിൽപ്പനയെ ബാധിച്ചേക്കും. കമ്പനിയുടെ 65 ശതമാനം വിൽപ്പന നടക്കുന്നതും ഡീസൽ മോഡലുകളിൽ നിന്നാണ്. കൂടാതെ ഈ വ‍ര്‍ഷം എട്ടു പുതിയ മോഡലുകളാണ് കമ്പനി പുറത്ത് ഇറക്കുവാൻ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button