ന്യൂഡല്‍ഹി: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്‌റ്റര്‍ (എന്‍.പി.ആര്‍) ചോദ്യാവലിയുമായി എന്യുമറേറ്റര്‍മാര്‍ എത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 1000 രൂപ പിഴ ചുമത്താന്‍ വ്യവസ്‌ഥ.ആവശ്യങ്ങള്‍ വിലയിരുത്തിയും ലളിതമാക്കാന്‍ വേണ്ടിയും വ്യത്യാസങ്ങള്‍ വരുത്തിയേക്കാം.എന്‍.പി.ആറിനു വേണ്ടി രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടില്ല.
പക്ഷേ ആധാര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെട്ടേക്കാം. നല്‍കിയ വിവരങ്ങള്‍, തനിക്ക് അറിവുള്ളിടത്തോളം, ശരിയാണെന്നു ഗൃഹനാഥന്‍ ഒപ്പിട്ടുനല്‍കണം. പാന്‍ നമ്പര്‍ ചോദിക്കില്ല. എന്‍.പി.ആറിനു വേണ്ടി 21 ചോദ്യങ്ങളുള്ള ഏകദേശ രൂപമാണു തയാറാക്കിയിരിക്കുന്നത്.
Post Your Comments