Latest NewsNewsIndia

രജനീകാന്ത് പെരിയോറിനെ അപമാനിച്ചു, മാപ്പ് പറയണമെന്ന് ഡിവികെ

ചെന്നൈ : പൊതുവേദിയിൽ വച്ച് പ്രസംഗത്തിലൂടെ ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്നാരോപിച്ചു സൂപ്പർ താരം രജനീകാന്തിനെതിരെ ദ്രാവിഡ വിടുതലൈ കഴകം (ഡിവികെ) പൊലീസിൽ പരാതി നൽകി. രജനീകാന്ത് മാപ്പു പറയണമെന്നും അതിനു തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംഘടനാ പ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ തമിഴ് മാസിക തുഗ്ലക്കിന്റെ 50-ാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുമ്പോഴാണ് വിവാദ പരാമർശം നടൻ നടത്തിയത് . 1971-ൽ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചുവെന്നായിരുന്നു രജനിയുടെ പരാമർശം. ഇതു നുണയാണെന്നാണും പെരിയോറിനെ താരം അപമാനിക്കുകയാണ് ചെയ്തതെന്നുമാണ് ദ്രാവിഡ കഴകം നേതാക്കളുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button