Latest NewsKeralaNews

കൂ​ട​ത്താ​യി കൊലപാതക പരമ്പര : ര​ണ്ടാം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കോഴിക്കോട് : കൂ​ട​ത്താ​യി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. . സി​ലി വ​ധ​ക്കേ​സി​ലാ​ണ് 1200 പേ​ജു​ക​ളു​ള്ള കുറ്റപത്രം പോലീസ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. സി​ലി​യെ വ​ധി​ക്കാ​നു​ള്ള ജോ​ളി​യു​ടെ ആ​ദ്യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് സി​ലി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പറയുന്നു. 165 സാ​ക്ഷി​ക​ളാ​ണ് ഉ​ള്ള​ത്. ആ​ദ്യ ശ്ര​മ​ത്തി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന​ത് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ ഡോ​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ ബന്ധുക്കളത് കാര്യമാക്കിയിരുന്നില്ല.  റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ സി​ലി മ​രി​ക്കു​മാ​യി​രു​ന്നി​ല്ലെന്നും,സി​ലി വ​ധ​ക്കേ​സി​ൽ ഷാ​ജു​വി​നെ​തി​രെ​യും പി​താ​വ് സ​ക്ക​റി​യ​ക്കെ​തി​രെ​യും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും റൂ​റ​ൽ എ​സ്പി കെ.​ജി.​സൈ​മ​ൺ പ​റ​ഞ്ഞു.

Also read : ‘തനിക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു; കള്ളപ്പരാതിയും ഗൂഢാലോചനയും’: പരാതി നൽകി സെൻകുമാർ

ഈ ​മാ​സം ആദ്യം കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ആ​ദ്യ കു​റ്റ​പ​ത്രം സമർപ്പിച്ചിരുന്നു. റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലാണ്  1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആ ​കേ​സി​ലാ​കെ നാ​ല് പ്ര​തി​ക​ളും 246 സാ​ക്ഷി​ക​ളു​മാ​ണു​ള്ള​ത്.  322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിട്ടുണ്ട്. ജോളിയാണ് ഒന്നാം പ്രതി.  റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. കൊലപാതകം,ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കൽ,തെളിവ് നശിപ്പിക്കുക,വിഷം കൈയ്യിൽ വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ മാപ്പ് സാക്ഷികളില്ല.ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button