നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല ടെന്‍ഷന്‍ അടിപ്പിക്കാറ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. പലരുടെയും ഏറ്റവും വലിയ സങ്കടമാണ് തലയിലെ താരന്‍. ഒരിക്കല്‍ തലയില്‍ താരന്‍ വന്നു കഴിഞ്ഞാല്‍ പിന്നെ അത് പോകാന്‍ ബുദ്ധിമുട്ടാണ് എന്നുള്ളതും പിന്നീട് തലയില്‍ മുടി കൊഴിച്ചില്‍ അധികമാകും എന്നുള്ളതുമാണ് ഈ താരന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. തലയില്‍ താരന്‍ വര്‍ദ്ധിക്കും തോറും പലര്‍ക്കും പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും വന്നെത്തും എന്നതും ഇതിന്റെ ഒരു പരിണിത ഫലമാണ്.
സ്ത്രീകളായാലും പുരുഷന്മാരായാലും മുടി നഷ്ടപ്പെടുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ. പിന്നീട് വിപണിയില്‍ കിട്ടുന്നതെല്ലാം വാങ്ങി ഉപയോഗിച്ച എങ്ങനെയെങ്കിലും മുടി കൊഴിച്ചില്‍ തടയാനുമുള്ള പരക്കം പാച്ചിലാണ് പലരിലും കാണുറുള്ളത്. എന്നാല്‍ പലവസ്തുക്കളും നമ്മുടെ മുടി കൂടുതല്‍ നഷ്ടപ്പെടുത്തും എന്നതല്ലാതെ മറ്റു ഗുണങ്ങള്‍ ഒന്നും തന്നെ ചെയ്യില്ല. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്ക് കിട്ടുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് നമുക്ക് താരനെ വരുതിയിലാക്കുകയും പിന്നീട് ഇല്ലാതാക്കുകയും ചെയ്യാം.
അതിനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗമാണ് മുട്ടയുടെ വെള്ളയും നാരങ്ങ നീരും. ആദ്യം രണ്ട് മുട്ടയുടെ വെള്ളയും അതിലേക്ക് അല്‍പം നാരങ്ങ നീരും ചേര്‍ക്കുക. പിന്നീട് നല്ല പോലെ മിക്‌സ് ചെയ്ത ശേഷം ഈ കൂട്ട് 30 മിനിറ്റ് തലയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ തല കഴുകുക. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യാന്‍ ശ്രമിക്കുക.
താരന്‍ അകറ്റാന്‍ ഏറ്റവും ഉത്തമം തേന്‍ ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. ആ തേന്‍ മുട്ടയുടെ വെള്ളടോടൊപ്പം ചേരുമ്പോള്‍ അത് തരുന്ന ഫലം മാന്ത്രികമാണ്. ഒലീവ് ഓയിലും തേനും മുട്ടവെള്ളയും നന്നായി സംയോജിപ്പിച്ചു ശേഷം തലയോട്ടിയില്‍ തേച്ച് 20 മിനിറ്റ് നന്നായി മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് ചെയ്യുന്നത് താരന്‍ ഇല്ലാതാക്കാന്‍ അത്യുത്തമമാണ്.
നാരങ്ങാ നീരിനും തേനിനോടും ഒപ്പം മാത്രമല്ല വെളിച്ചെണ്ണയോടൊപ്പം ചേര്‍ന്നാലും മുട്ടയുടെ വെള്ള താരനുള്ള നല്ലൊരു മറുമരുന്നാണ്. ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റെങ്കിലും ഇടാന്‍ ശ്രമിക്കുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും ഇത് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
താരനകറ്റാനുള്ള മറ്റൊരു വഴിയാണ് മുട്ടയുടെ വെള്ളയോടൊപ്പം തൈര്, നാരങ്ങ നീര്, ചെറുപയര്‍ പൊടി എന്നിവ ഒരുമിച്ച് ചേര്‍ത്ത് തലയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക എന്നത്. ഇങ്ങനെ ഒരു മുട്ടവെള്ളയോടൊപ്പം ധാരാളം വഴികള്‍ താരനെ ഇല്ലാതാക്കാന്‍ നമ്മുക്ക് മുന്‍പിലുള്ളപ്പോള്‍ വിപണിയിലെ സാധനങ്ങള്‍ വാരിതേച്ച് മുടിയുടെ സ്വാഭാവികത നമുക്ക് നശിപ്പിക്കതികരിക്കാം.
Post Your Comments