ന്യൂഡല്‍ഹി : ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഡല്‍ഹി ജുമാമസ്ജിദില്‍ എത്തും. കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു മടങ്ങും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിധേഷധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണു തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആസാദിനു വന്‍ വരവേല്‍പ്പാണ് അണികള്‍ ഒരുക്കിയത്.
READ ALSO : ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
ജാമ്യം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണു നടപടികള്‍ പൂര്‍ത്തിയാക്കി ആസാദിനു തിഹാറിന്റെ മതില്‍കെട്ടിനു പുറത്തേക്ക് വരാനായത്. രാത്രി വൈകിയിട്ടും നൂറുകണക്കിനു പ്രവര്‍ത്തകര്‍ ജയിലിനു പുറത്തു തടിച്ചുകൂടി. അവിടെ നിന്ന് ജോര്‍ബാഗിലെ 200 വര്‍ഷം പഴക്കമുള്ള ഇമാം ബാര മസ്ജിദിലേക്ക്. ഭരണഘടന നെഞ്ചോട് ചേര്‍ത്ത് അണികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത ശേഷം മസ്ജിദില്‍ പ്രാര്‍ഥന. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കില്‍ നിയമത്തിനെതിരെ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ് പറഞ്ഞു
Post Your Comments