അമരാവതി : കോഴിപ്പോരിനിടെ 55കാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശില്‍ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തില്‍ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. കോഴിയുടെ കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ കത്തി ഇയാളുടെ തുടയില്‍ കൊള്ളുകയായിരുന്നു. ഇയാളുടെ കാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നാണ് മരണം. അനധികൃതമായി നടത്തുന്ന കോഴിപ്പോരിനിടെ കാണികള്‍ക്കും ഉടമസ്ഥര്‍ക്കും പരിക്കേല്‍ക്കുന്നത് സാധാരണമാണ്. കോഴിയുടെ കാലുകളില്‍ മൂര്‍ച്ചയേറിയ കത്തികള്‍ കെട്ടിവെച്ചാണ് പോര് നടക്കുന്നത്. പോരിനിടെ കോഴി കാണികള്‍ക്കിടയിലേക്ക് പറക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഗുരുതരമായി മുറിവേറ്റ വെങ്കടേശ്വര റാവുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments