മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പറ്റി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ചു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. കോണ്‍ഗ്രസുകാരായ തന്റെ സുഹൃത്തുക്കള്‍ക്കു വിഷമമുണ്ടായ സാഹചര്യത്തിലാണു പരാമര്‍ശം പിന്‍വലിക്കുന്നതെന്നു റാവത്ത് വ്യക്തമാക്കി.ഇന്ദിരാഗാന്ധി മുംബൈയില്‍വച്ച് മുന്‍കാല അധോലോക നേതാവ് കരിംലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നായിരുന്നു റൗത്തിന്റെ വെളിപ്പെടുത്തല്‍. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയ അധോലോക നേതാക്കളായിരുന്നു മുംബൈ നഗരവും പരിസരപ്രദേശങ്ങളും ഒരു കാലത്ത് നിയന്ത്രിച്ചിരുന്നതെന്നും മുന്‍ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ റൗത് പറഞ്ഞു.
സൗത്ത് മുംബൈയില്വച്ചാണു കരിംലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയവരാണ് മുംബൈ മഹാനഗരത്തെയും പ്രാന്തപ്രദേശങ്ങളെയും നിയന്ത്രിച്ചിരുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ദക്ഷിണ മുംബൈയിലെ പൈഥുണിയിലെ കരിംലാലയുടെ വസതിയിലാണ് ഇന്ദിരാഗാന്ധി സന്ദര്‍ശനം നടത്തിയതെന്ന് റാവത്ത് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി റാവത്ത് രംഗത്ത് എത്തി, കോണ്‍ഗ്രസിലെ എന്‍റെ സുഹൃത്തുക്കളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല, ഇത്തരത്തില്‍ വേദനയുണ്ടായെങ്കില്‍ ഞാന്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്ന് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മിലന്‍റ് ദേവറ അടക്കമുള്ളവര്‍ റാവത്തിന്‍റെ പ്രസ്താവനയ്ക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. റാവത്തിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
1960 മുതല്‍ 1980 വരെ മുംബൈയിലെ മദ്യ ലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്നത് കരിംലാല ആയിരുന്നു. 2002ലാണ് കരിംലാല മരിച്ചത്. കുറേ വര്‍ഷക്കാലം അധോലോക കുറ്റവാളികളാണ് മുംബൈയില്‍ അരങ്ങുവാണിരുന്നതെന്നും എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും റാവത്ത് പറഞ്ഞു.മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോള്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ നിരവധി അധോലോക നേതാക്കളുടെ ചിത്രം എടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ഒരിക്കല്‍ സംസാരിച്ചിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തെ അന്നു ഗുണദോഷിക്കുകയായിരുന്നുവെന്നും റൗത്ത് അവകാശപ്പെട്ടു.
റൗത്തിന്റെ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് റൗത്ത് പ്രസ്താവന പിന്‍വലിച്ചത്. തന്റെ പരാമര്‍ശം ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ്ക്കു മങ്ങലേല്‍പ്പിക്കുകയോ ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണെന്നാണ് റൗത്ത് വ്യാഴാഴ്ച പറഞ്ഞത്.
Post Your Comments