കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസ് ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. റിമാൻഡ് കാലാവധി നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. പ്രതികളായ അലൻ താഹ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.
ഇന്ന് റിമാൻഡ് കാലാവധി നീട്ടി കൊച്ചി എൻഐഎ കോടതി നിർദേശിക്കുന്ന ജയിലിലേക്കാവും പ്രതികളെ അയക്കുക. കോഴിക്കോട് സെഷൻസ് കോടതിയുടെ പരിഗണനയിലായിരുന്ന കേസിന്റെ രേഖകൾ കൊച്ചിയിലെ എൻഐഎ കോടതിക്ക് കൈമാറിയിരുന്നു. തുടർന്ന് എൻഐഎ കോടതി പ്രോഡക്ഷന് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ALSO READ: മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു
അതേസമയം, കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ അലന്‍, താഹ എവർക്കെതിരെ എടുത്തിരിക്കുന്ന കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ റദ്ദാക്കുക, എന്‍ ഐ എയില്‍നിന്ന് കേസ് തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനുവരി 18ന് കോഴിക്കോട് മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ നടക്കും.
Post Your Comments