Latest NewsNews

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ ഇന്ത്യയിലേക്കെത്തുമെന്ന് സൂചന; ക്ഷണിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കുന്ന ഉച്ചകോടിയിലേക്ക് എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് വ്യക്തമാക്കുന്നത്.

Read also: കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമത്തെ അപലപിച്ച് കേന്ദ്രം

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017-ലാണ് ഇന്ത്യയേയും പാകിസ്ഥാനേയും ഈ കൂട്ടായ്മയില്‍ അംഗങ്ങളാക്കിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളും അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവര്‍ നിരീക്ഷക രാജ്യങ്ങളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button