Latest NewsIndia

കളിയിക്കാവിള കൊലപാതകം നടത്തിയത് ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും ,18 പേ​ര്‍​കൂ​ടി ക​സ്റ്റ​ഡി​യി​ല്‍

ഉഡുപ്പി ഡിവൈ.എസ്.പി. ഓഫീസില്‍നിന്ന് ഇരുവരെയും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നത്.പൊങ്കലിനോടനുബന്ധിച്ച്‌കോടതി അവധിയായതിനാല്‍തക്കലയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് ആലോചന. പ്രതികളെ സ്‌റ്റേഷന് പുറത്തിറക്കി കഴിഞ്ഞു.

മുഖ്യപ്രതികളായ നാഗര്‍കോവില്‍ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുള്‍ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്.പി. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പിയിലെത്തിയത്. ഉഡുപ്പി ഡിവൈ.എസ്.പി. ഓഫീസില്‍നിന്ന് ഇരുവരെയും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് റോഡുമാര്‍ഗം തൗഫീഖിനെയും അബ്ദുള്‍ ഷെമീമിനെയും കൊണ്ടുപോയി. തമിഴ്നാട്ടിലെ ‘അല്‍ ഉമ്മ’ എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. കര്‍ണാടക പോലീസ് ഇരുവരെയും ചോദ്യംചെയ്തിരുന്നു. ഇവര്‍ ബെംഗളൂരുവിലെ ‘അല്‍ ഉമ്മ’ പ്രവര്‍ത്തകന്‍ കാജ മൊയ്തീന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തില്‍ ബെംഗളൂരു കേന്ദ്രമായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അതേസമയം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 പേ​ര്‍​കൂ​ടി ക​സ്റ്റ​ഡി​യി​ലായി .

ഒരുമണിക്ക് ചായകുടിക്കാൻ പോയ മലയാളി വിദ്യാർത്ഥികളെ പാകിസ്താനികളെന്നു ധരിച്ചു ബെംഗളൂരു പോലീസ് മർദ്ദിച്ചതായി ആരോപണം

ബു​ധ​നാ​ഴ്ച ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു വി​വ​രം.ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ ത​മി​ഴ്നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​ണ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫി​ക്, അ​ബ്ദു​ള്‍ ഷ​മീം എ​ന്നി​വ​രു​മാ​യി ഇ​വ​ര്‍​ക്കു ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.പോ​ലീ​സ് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രു​ന്നു. ഇ​വ​രു​ടെ തീ​വ്ര​വാ​ദ ബ​ന്ധം അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. കൊലപാതക ശേഷം കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി ത​മി​ഴ്നാ​ട് പോ​ലീ​സും ബെംഗളൂരു പോലീസും കേ​ര​ള പോ​ലീ​സും സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

മെഹബൂബ് പാഷയടക്കം സംഘത്തിലെ 17പേര്‍ക്കെതിരേ യു.എ.പി.എ. പ്രകാരം ജനുവരി 11-ന് ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു. മെഹ്ബൂബ് ഒളിവിലാണ്. കര്‍ണാടകയിലെ തീവ്രവാദപ്രവര്‍ത്തകരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസില്‍ എത്തിയ തൗഫീഖിനെയും അബ്ദുള്‍ ഷമീമിനെയും ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button