തിരുവനന്തപുരം : കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയത് ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് പ്രതികൾ. സംഘടനയുടെ ആശയങ്ങൾ നടപ്പിലാക്കാനും ശക്തി തെളിയിക്കാനുമാണ് കൊലപാതകം നടത്തിയതെന്നും പ്രതികളായ തൗഫീക്കും അബ്ദുൽ ഷമീമും ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
പ്രതികൾ പ്രവർത്തിക്കുന്ന സംഘടനയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിന് ഐഎഎസ് പോലുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു. ഇവർക്ക് തോക്ക് കൈമാറിയശേഷം ബെംഗളൂരുവിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കർണാടക പൊലീസിന് ഈ വിവരം ലഭിച്ചത്. വിതുര നിവാസിയായ സെയ്താലി അടക്കം 17 പേർ കേസിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു. സെയ്താലി ഒളിവിലാണ്. ഉഡുപ്പിയിൽനിന്നാണ് കഴിഞ്ഞ ദിവസം അബ്ദുൽ ഷമീമും തൗഫീക്കും അറസ്റ്റിലായത്.
Post Your Comments