KeralaLatest NewsNews

കളമശ്ശേരി ഭൂസമരം; എല്‍ഡിഎഫിന്റെ കുടില്‍കെട്ടി സമരത്തിനെതിരെ പൊലീസ്

എറണാകുളം: കളമശ്ശേരിയില്‍ ലൈഫ് പദ്ധതിക്ക് നഗരസഭയുടെ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന കുടില്‍കെട്ടി സമരത്തിനെതിരെ പൊലീസ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികളുമായി പോലീസ് എത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കളമശ്ശേരി നഗരസഭയുടെ അഞ്ചേക്കര്‍ ഭൂമി കയ്യേറി എല്‍ഡിഎഫ് സമരം തുടങ്ങിയത്. പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ തയാറാകാതെ ഭൂമിയില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. സമരക്കാര്‍ ആവശ്യപ്പെടുന്നത് ചതുപ്പ് നിലമാണെന്നും സര്‍ക്കാര്‍ ഭൂമി തരംമാറ്റാതെ അവിടെ വീട് നിര്‍മ്മിക്കാനാകില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. ഇതിന് പിന്നാലെയാണ് പൊലീസെത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

പൊലീസ് നടപടി അംഗീകരിക്കില്ലെന്നും പ്രതിരോധിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ലൈഫ് പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button