Latest NewsKeralaNews

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: ‘മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക്’ എന്ന പേരിൽ നടത്താനിരുന്ന സംവാദത്തിന് എന്തു പറ്റി? ‘ഇസ്ലാമിക മതമൗലിക വാദികളുടെ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി

കോഴിക്കോട്: കോഴിക്കോട് ഡി സി ബുക്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി പിന്മാറി. ‘ഇസ്ലാമിക മതമൗലിക വാദികളുടെ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക മതമൗലിക വാദികളുടെ സമ്മർദത്തിന് മുന്നിൽ, ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ അടക്കമുള്ളവർ മുട്ടുമടക്കിയെന്നാണ് ആക്ഷേപം. കെ എൽ എഫിൽ ‘മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക്’ എന്നപേരിൽ നേരത്തെ, നടത്താനിരുന്ന സംവാദത്തിനെതിരെയാണ് മതമൗലികവാദികൾ വ്യാപകമായ ക്യാമ്പയിൽ നടത്തിയത്.

ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന ജാമിദ ടീച്ചർ, ജസ്ലമാടശ്ശേരി, നാടകകൃത്ത് റഫീഖ് മംഗലശ്ശേരി എന്നിവരാതിരുന്നു ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്നത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖ് ആണ് പരിപാടിയുടെ മോഡറേറ്റർ.എന്നാൽ ഇതിന്റെ പരസ്യം വന്ന അന്നുമുതൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വത്തിൽ വിലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർത്തിയത്.

ALSO READ: ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടും കുറ്റവാളിയെ പൊലീസ് പൂട്ടി; എന്തെങ്കിലും വിവരം നൽകുന്നവർക്ക് ദുബായ് പൊലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്‌ത ക്രിമിനലിനെക്കുറിച്ച് പുറത്തു വന്ന വിവരങ്ങൾ

മതം വിട്ട ആളുകളുടെ സംവാദത്തിൽ മൂന്ന് ഇസ്ലാം വിട്ടവരെ മാത്രം ഉൾപ്പെടുത്തിയത് ഇസ്ലാമോഫോബിയയുടെ ലക്ഷണമാണെന്ന് പറഞ്ഞ് ഇവർ ഡിസിയുടെ ഫേസ്‌ബുക്ക് പേജിലും മറ്റുമായി പൊങ്കലയിടുകയായി. ഇതിനെ പിന്തുണച്ചുകൊണ്ട് ഇരവാദ സ്വത്വവാദ ബുദ്ധിജീവികളായ ചില മാർക്സിസ്റ്റുകാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാൽ മതം വിട്ടാൽ പിന്നെ അവർക്ക് എന്തുമതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രചിന്തകർ ഇതിനെ പ്രതിരോധിച്ചത്.

അതേസമയം, ജസ്ലയുടെ വിമർശനം ഉൾക്കൊണ്ട മറ്റു മതം വിട്ടമറ്റുള്ളവരെ ഉൾപ്പെടുത്താനല്ല, രണ്ട് കടുത്ത വിശ്വാസികളെ ഉൾപ്പെടുത്തി പാനൽ അടിമുടി അട്ടിമറിക്കാനാണ് സച്ചിദാനന്ദൻ അടക്കമുള്ള ഫെസ്റ്റിവൽ ഡയറക്ടർമാർ ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button