കൊച്ചി: പൊടിയില്‍ മുങ്ങി മരട്. ഫ്‌ളാറ്റ് പൊളിച്ചപ്പോഴുണ്ടായ പൊടിയില്‍ നിന്ന് മരട് നിവാസികള്‍ ഇനിയും മോചനം നേടിയിട്ടില്ല. ഇതിനിടെ നാട്ടുകാര്‍ക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിന് മുന്‍പ് പൊടിശല്യം
ഇന്നലെ അശാസ്ത്രീയമായി അവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തുടങ്ങിയപ്പോള്‍ ഉയര്‍ന്ന പൊടി കാരണം നാട്ടുകാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളം തളിച്ച ശേഷം മാത്രം ഇന്ന് ജോലികള്‍ വീണ്ടും തുടങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചത്. എച്ച്2ഒ, ആല്‍ഫാ ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്ന ജോലിയാണ് ഇന്ന് തുടങ്ങിയത്. പൊളിക്കാന്‍ കരാറെടുത്ത വിജയ് സ്റ്റീല്‍സും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രോംപ്റ്റ് എന്ന കമ്ബനിയും ചേര്‍ന്നാണ് വെള്ളം തളിക്കുന്നത്. കായലില്‍ നിന്നാണ് ഇതിനായി വെള്ളം പമ്ബ് ചെയ്യുന്നത്. വെള്ളം തളിക്കാന്‍ അഗ്‌നിശമന സേനയുടെ സഹായം തേടിയെങ്കിലും കിട്ടിയില്ലെന്ന് ആരോപണമുണ്ട്.
Post Your Comments