അമിതവണ്ണം മിക്ക ആളുകളുടെയും ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ചിട്ടയായ ജീവിതക്രമത്തിലൂടെയും ഭക്ഷണരീതികളിലൂടെയും വണ്ണം കുറയ്ക്കാവുന്നതേയുള്ളു. പഴങ്ങള്‍ക്ക് വണ്ണം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് എത്ര പേര്‍ക്കറിയാം. പഴവര്‍ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വണ്ണം കുറയ്ക്കാമെന്നു മാത്രമല്ല, അത് രക്തം വര്‍ദ്ധിപ്പിക്കാനും ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഉന്മേഷത്തോടെയിരിക്കുവാനും സഹായിക്കും. ഈ പഴങ്ങള്‍ കഴിക്കുന്നതോടൊപ്പം കൊഴുപ്പ്, മധുരം, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവ ഒഴിവാക്കാന്‍ കൂടി ശ്രദ്ധിച്ചാല്‍ മതിയാകും നിങ്ങള്‍ക്ക് വണ്ണം എളുപ്പത്തില്‍ കുറയ്ക്കാം.
തണ്ണിമത്തങ്ങയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ലാ. ധാരാളം ജലാംശമുള്ള തണ്ണി മത്തങ്ങാ അമിനോ അസിഡിനാല്‍ സമൃദ്ധമാണ് . അതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പ് നീക്കി വണ്ണം കുറയ്ക്കാന്‍ ഇത് ഉപകരിക്കും. നാരുകളാല്‍ സമ്പന്നമായ പേരക്കയും ആപ്പിളും വിശപ്പ് നിയന്ത്രിക്കുന്നതിന് ഉത്തമം. ഒപ്പം തൂക്കവും കുറയുന്നു.
സ്ട്രോബെറി ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയുമ്പോള്‍ വിറ്റാമിന്‍ സിയും നാരുകളുമടങ്ങിയ സബര്‍ജെല്ലി വിശപ്പകറ്റുകയും തന്‍മൂലം കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ബ്ലൂബെറി വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല രക്താതിസമ്മര്‍ദ്ധവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ഉതകുന്നു.
Post Your Comments