Latest NewsNewsInternational

യുഎഇയില്‍ കനത്ത മഴ; അധികാരികളുടെ മുന്നറിയിപ്പ് ഇങ്ങനെ

ദുബായ്: യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് അധികാരികളുടെ മുന്നറിയിപ്പ്.
പലയിടങ്ങളിലും ഇടിമിലോടു കൂടിയാണ് മഴ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുകയാണ്. ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ബുധനാഴ്ച വരെ മഴ തുടരുമൊണ് സൂചന. ശക്തമായ മഴ ഇലെ ഉച്ചവരെ തുടര്‍ന്നു. ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി. രണ്ടര ദശകത്തിനിടെ യുഎഇ കണ്ട ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതൊണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെടും. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ രണ്ടു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകളെടുക്കാനും ജാഗ്രത പുലര്‍ത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്രതീക്ഷിതമായെത്തിയ മഴയില്‍ പലയിടങ്ങളിലും പാര്‍ക്ക് ചെയത വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ദുബായി, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങള്‍ നിന്നുള്ള സര്‍വീസുകളെ മഴ സാരമായി ബാധിച്ചു. യുഎഇയില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തോളം പെയ്യുന്ന മഴയില്‍ താഴ് പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. കെട്ടിക്കിടക്കുന്ന വെള്ളം കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്തത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ യാത്രാ തടസ്സവും നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button