Latest NewsIndia

ബിഐഎസ് ഹാള്‍മാര്‍ക്കില്ലാതെ ഇനി സ്വര്‍ണം വില്‍ക്കാനാവില്ല, നിയമം ലംഘിച്ചാല്‍ തടവും പിഴയും: കർശന നിർദ്ദേശവുമായി കേന്ദ്രം

ഇത് 2021-ല്‍ ശക്തമാക്കി നടപ്പാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്.

ഡല്‍ഹി: സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമം നാളെ പ്രാബല്യത്തില്‍ വരും. ജനുവരി 15 മുതല്‍ ഇനി സ്വര്‍ണം വാങ്ങണമെങ്കില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാണ്. മൂന്ന് ക്യാരറ്റുകളില്‍ മാത്രമേ ഇനി സ്വര്‍ണം വില്‍ക്കാന്‍ സാധിക്കൂ. 14, 18, 22 ക്യാരറ്റുകളില്‍ മാത്രമാണ് വില്‍പ്പന സാധ്യമാകുക. ഇത് 2021-ല്‍ ശക്തമാക്കി നടപ്പാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ഗുണനിലവാരം അറിയുന്നത് കൂടുതല്‍ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

രാജ്യത്ത് 892 ഹാള്‍മാര്‍ക്ക് ലാബുകളുണ്ട്. ഇവരോട് നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ തടവിനുള്ള വകുപ്പും ഇതിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച്‌ ഇത് തടവ് ശിക്ഷ വരെ എത്താം.ഹാള്‍മാര്‍ക്ക് ഒരു ആഭരണത്തിലെ സ്വര്‍ണത്തിന്റെയും മറ്റ് ലോഹത്തിന്റെയും അളവ് തിരിച്ചറിയാനുള്ള മാര്‍ഗമാണ്.

കേന്ദ്രത്തിനെതിരെ നിയമയുദ്ധം: ഖജനാവിൽ നിന്ന് പണമെടുത്ത് കേരളം കേന്ദ്ര വിരുദ്ധ നീക്കത്തിന് രാഷ്ട്രീയ സമരങ്ങൾക്ക് സർക്കാർ ഖജനാവ് ഉപയോഗിക്കാമോ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ഒരു ജ്വല്ലറിക്ക് ഹാള്‍മാര്‍ക്കിംഗ് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കേണ്ടതുണ്ട്. നേരത്തെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഓരോ ജ്വല്ലറിയും ഹാള്‍മാര്‍ക്ക് മാത്രമുള്ള സ്വര്‍ണം വില്‍ക്കേണ്ടി വരും.സ്വര്‍ണത്തിലെ ഹാള്‍മാര്‍ക്ക് പരിശോധനത്തിലായി പുതിയ 500 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 700 പരിശോധനാ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ഉള്ളവര്‍ക്കെതിരെ നടപടിയൊന്നും നിയമം പാലിച്ചില്ലെങ്കില്‍ ഉണ്ടാവില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button